10:33pm 26 October 2026
NEWS
സർഗ്ഗവേദിയുടെ മുപ്പത്തിനാലാമത് വാർഷികം ആഘോഷിച്ചു
26/10/2026  06:47 PM IST
nila
സർഗ്ഗവേദിയുടെ  മുപ്പത്തിനാലാമത് വാർഷികം ആഘോഷിച്ചു

ഇടപ്പോൺ സർഗ്ഗവേദിയുടെ  മുപ്പത്തിനാലാമത് വാർഷികം ആഘോഷിച്ചു.  ആഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും നടത്തി. നാടകിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ സമ്മേളനം ഉദ്ഘാടനം ചെയ്തു. റിട്ട:ഡെപ്യൂട്ടി കളക്ടർ പി. എം. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനറും എഴുത്തുകാരനും സാഹിത്യകാരനുമയ എ. വി. അജികുമാർ സംഘടയുടെ ചരിത്രവും പ്രവർത്തന ലക്ഷ്യവും വിശദീകരച്ചു. ചടങ്ങിൽ ദേശീയ അവാർഡ് ജേതാവും തിരക്കഥാകൃത്തുമാ യ ഡോ : പ്രവീൺ ഇറവങ്കര മുഖ്യ പ്രഭാഷണവും സാഹിത്യകാരൻ വിശ്വൻ പടനിലം, ഡോ :ബിൻസി റെജി, സംവിധായകൻ അശോക് പന്തളം, സർഗ്ഗവേദി പ്രസിഡന്റ് സ്വപ്നാ സുരേഷ്, മധു ഇടപ്പോൺ, കെ. രവീന്ദ്രൻ, കലാധരൻ, സുരേഷ് കുമാർ, സതീഷ് കുമാർ, സജി കുമാർ, ഫിലിപ്പ് വർഗീസ് ,
സംഘടനയുടെ ജനറൽ സെക്രട്ടറി പി. ദിനുകുമാർ 
എന്നിവർ ആശംസാപ്രസംഗം നടത്തി.
 വിവിധ തലങ്ങളിൽ മികച്ച സേവനങ്ങൾ
അനുഷ്ഠിച്ചവരേയും കലാ സാഹിത്യ മത്സരങ്ങളിൽ മികച്ച സ്ഥാനം കരസ്ഥമാക്കിയ മത്സരാർഥികൾക്കും സർഗ്ഗവേദിയുടെ ആദരവും നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img